മ​ല​യാ​ള ഭാ​ഷ ബി​ല്ലി​നോ​ടു​ള്ള എ​തി​ര്‍​പ്പ് വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ബി​ല്ല് ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​യാ​ള ഭാ​ഷ ബി​ല്ലിനെ എ​തി​ര്‍​ത്ത ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്‌ക്ക് മ​റു​പ​ടി​യായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബി​ൽ കാ​സ​ർ​ഗോ​ട്ടെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ് ക​ർ​ണാ​ട​ക​ത്തി​ന്‍റെ വാ​ദം. ഇ​ന്ന​ലെ ട്വീ​റ്റി​ലൂ​ടെ കേ​ര​ള​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ള ഭാ​ഷാ ബി​ൽ 2025 എ​ന്ന പേ​രി​ൽ സ്കൂ​ൾ ത​ലം മു​ത​ൽ ഭ​ര​ണ​ഭാ​ഷ വ​രെ മ​ല​യാ​ള​ത്തി​ലാ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്ലി​നെ ചൊ​ല്ലി​യാ​ണ് ക​ർ​ണാ​ട​ക​വും കേ​ര​ള​വും ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭാ​ഷാ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്നി​ല്ലെ​ന്നും മ​ല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ത​മി​ഴ്, ക​ന്ന​ട ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് മാ​തൃ​ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Related Posts