കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മേയര്‍ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. സൗമന്‍ സെന്‍ 2011ൽ കല്‍ക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. കൊല്‍ക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമന്‍ സെന്‍.

Related Posts