മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. പ്രവേശനം 35,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കും. മകരവിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി പറഞ്ഞു.
13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്കുശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.