ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി താത്ക്കാലിക നിയമനങ്ങളിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്ന് മാത്രമേ നിയമനങ്ങൾ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി നിർദ്ദേശം. ചൊവ്വാഴ്‌ച വിസി നിയമന കാലാവധി തീരുന്നതിനാൽ നിയമനത്തിൽ തത്ക്കാലം ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. താൽക്കാലിക വിസിമാരെ നിയമിച്ച ചാൻസിലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർ ജിയിലാണ് ഹൈക്കോടതി സിംഗിൾബെഞ്ചിൻ്റെ ഉത്തരവ്.

അന്നത്തെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ 2024 നവംബറിലാണ് സാങ്കേതിക സർവകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ. സിസ തോമസിനെയും വിസി ആയി നിയമിച്ചത്. സർക്കാർ നൽകിയ പാനലിന് പുറത്തു നിന്നായിരുന്നു ചാൻസലറുടെ താൽക്കാലിക വിസി നിയമനം. സർക്കാർ ഇത് ചോദ്യം ചെയ്‌താണ് കോടതിയെ സമീപിച്ചത്. ഇത് സർവകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നാണ് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.

Related Posts