ആലത്തൂര്‍ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വൈകുന്നേരം നാലിന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സുധാകരനുമായി തലേ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. തലേ ദിവസം സുധാകരനുമായി തര്‍ക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം എന്ന് സുധാകരന്‍ പറഞ്ഞത്രേ ഇതോടെയാണ് സുധാകരനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതി പറഞ്ഞു. വൈദ്യപരിശോധനയില്‍ ചെന്താമര വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രതി ലോക്കപ്പില്‍ വെച്ച് ചിക്കനും ചോറും ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. പ്രത്യേക അനുമതി വാങ്ങി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മജിസ്‌ട്രേറ്റിൻ്റെ ചേംബറില്‍ ഹാജരാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.