എറണാകുളം ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അർദ്ധനഗ്നയായി അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തി. വീടിനുള്ളിൽ നിന്നുമാണ് 19 വയസ് പ്രായമുള്ള പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായതെന്നു പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ നില ഗുരുതമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കിയതിൻ്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവിൽ ഉറുമ്പ് അരിച്ച നിലയിൽ ആയിരുന്നു.
പെൺകുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ച്ചയാണ് പെൺകുട്ടിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്താൻ ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു. ആൺസുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.