നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിനുള്ളിലെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും. വാഹനത്തിലെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) ജർമനിയിലേക്ക് അയച്ച് പരിശോധിക്കാനാണ് തീരുമാനം. ബിഎംഡബ്ല്യുവിൻ്റെ ആസ്ഥാനത്തെ വിദഗ്ധർ പരിശോധന നടത്തിയ ശേഷമേ വിവരങ്ങൾ പൊലീസിന് കൈമാറുകയുള്ളൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിവരം.

Related Posts