ആക്ഷൻ ഹീറോ ബിജു’ സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖ് 52 ലീറ്റർ മദ്യവുമായി പിടിയിൽ. 15 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 58 ബോട്ടിൽ (37.7 ലീറ്റർ) ബീയറുമായിട്ടാണ് എക്സൈസിൻ്റെ പിടിയിലായത്. രാത്രി 12 മണിക്കു ശേഷമാണ് ഇയാൾ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകിയിരുന്നത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി പെറ്റി അടിക്കുന്നതിനിടെ ഇയാൾ സെൽഫി പകർത്തിയിരുന്നു. ഇത് വൈറലായതിനെ തുടർന്നാണ് സിനിമയിൽ അവസരം കിട്ടിയത്. അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിലെത്തിയത്.