മലയാള നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്നാട്ടിലെ തേനിയിൽ വെച്ചാണ് അപകടം നടന്നത്. പുലർച്ചെ 4 ന് ആലപ്പുഴയിലെ വീട്ടിൽ നിന്നാണ് റിയാസ് യാത്ര തിരിച്ചത്. ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചു കയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്.
ഉടനെ ആംബുലൻസിൽ തേനി താലൂക്ക് ആശുപത്രിയിലും അതിനുശേഷം തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ വേണ്ടതിനാൽ വൈകീട്ടോടെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു.
ഫ്ളാറ്റ് നമ്പർ 4ബി’യിൽ പ്രധാന കഥാപാത്രമായെത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്