മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് തിരികെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. പഴയ വീട്ടിലേക്ക് തിരിച്ചു പോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടങ്ങുന്നതിനെക്കുറിച്ച് പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് പറഞ്ഞു.
“എന്റെ ആഗ്രഹം കോണ്‍ഗ്രസ് ജയിക്കണം എന്നാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശtരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ.’-വര്‍ഗീസ് പറഞ്ഞു.
യാതൊരു വാഗ്ദാനവും കോണ്‍ഗ്രസില്‍ നിന്നും ഇല്ല. പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും. കോണ്‍ഗ്രസ് തന്റെ പഴയ തറവാടാണെന്നും അന്ന് അങ്ങനെ സംഭവിച്ചുപോയി എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.