ഇറാനിലെ പ്രധാനപ്പെട്ട മരുന്ന് നിര്‍മാണശാല മിസൈൽ ആക്രമണത്തിൽ തകർത്ത് ഇസ്രയേൽ. ഇറാനിലെ പെന്ഷന് ഫണ്ട് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള തൗഫീഖ് ദാരു എന്ന മരുന്ന് കമ്പനിയാണ് ഇസ്രായേല്‍ തകര്‍ത്തത്. ആക്രമണത്തില്‍ കമ്പനിയുടെ ഗവേഷണ വിഭാഗവും അസംസ്കൃത വസ്തുക്കളുടെ ഉല്‍പ്പാദന യൂണിറ്റുകളും പൂര്‍ണമായും തകര്‍ന്നതായി ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മെഹ്ദി പിര്‍സലേഹി പറഞ്ഞു. ഇസ്രയേല്‍ മറയില്ലാതെയും പരസ്യമായും മരുന്ന് നിര്‍മ്മാണ കമ്പനികളെ ബോംബിട്ടു തകര്‍ക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ പറഞ്ഞിരുന്നു.