ആന്‍റോ ആൻ്റണി എംപി ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവും അടൂര്‍ ഏരിയാ സെക്രട്ടറിയുമായ എസ് മനോജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍ എംപി നല്‍കിയതെന്ന് ആരോപിച്ചാണ് പരാതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

എന്‍ എം രാജുവിന്‍റെ കയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പണം വാങ്ങിയതായി എം പി സമ്മതിച്ചിരുന്നു. തെറ്റായ കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആന്‍റോ ആൻ്റണി നല്‍കിയത്. സാമ്പത്തിക ഇടപാടുകള്‍ മറച്ചുവെച്ചാണ് സത്യവാങ്മൂലം നല്‍കിയത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Related Posts