കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം.
തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. ടാങ്കർ ലോറി പൂർണമായും കത്തിനശിച്ചു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.