കോൺക്രീറ്റ് അടർന്നു വീണ് നഗരസഭ സൂപ്രണ്ടിന് പരിക്ക്. കോട്ടയം നഗരസഭ കുമാരനെല്ലൂർ സോണൽ ഓഫീസിൽ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. നഗരസഭാ സൂപ്രണ്ട് ശ്രീകുമാറിൻ്റെ തലയിലാണ് കോൺക്രീറ്റ് പതിച്ചത്. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരല്ല. കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

Related Posts