കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2024-2025 സാമ്പത്തിക വർഷം 1,142 കോടി രൂപയാണ് സിയാലിൻ്റെ മൊത്ത വരുമാനം. ലാഭം 489.84 കോടി. നിക്ഷേപകർക്ക് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ, സിയാലിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

മൂന്നാം സാമ്പത്തിക വർഷത്തിലും ഒരു കോടിയിലധികം യാത്രക്കാർ കൊച്ചി വിമാനത്താവളം വഴി കടന്നുപോയി. 76,068 സർവീസുകളാണ് ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തത് മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മറ്റ് സിയാൽ ഡയറക്ടർമാർ, മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.

Related Posts