ഒരുകാലത്ത് വിമാനത്താവളത്തിലേക്കുള്ള ഒരു പ്രധാന കണ്ണിയായിരുന്ന ഹെന്നൂർ-ബഗലൂർ റോഡ് ഇപ്പോൾ കുഴികൾ നിറഞ്ഞു അപകടകരമായ ഒരു സ്ഥലമായിലാണ്. ആവർത്തിച്ചുള്ള പരാതികൾ ഉണ്ടായിരുന്നിട്ടും, അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയത്. ഇത് ഓരോ മഴയിലും ഒലിച്ചുപോകുകയും ചെയ്യുന്നു.
ഹെന്നൂരിൽ നിന്ന് ബാഗലൂർ വഴി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 21.9 കിലോമീറ്റർ ദൂരം ഹെന്നൂർ, ടിൻ ഫാക്ടറി ഏരിയ, നാഗവാര, ഹെഗ്ഡെനഗർ, ചൊക്കസാന്ദ്ര, കണ്ണൂർ, ചിക്കബഗലൂർ, എന്നിവിടങ്ങളിലെ യാത്രകരുടെ ഇഷ്ട പാതയാണ്. സമീപകാല മഴ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് വർഷമായി റോഡിൻ്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ദൈനംദിന യാത്ര ഒരു പരീക്ഷണമായി മാറിയെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ ഗേറ്റിന് സമീപം 32 വയസ്സുള്ള ഒരു ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു. കുഴി ഒഴിവാക്കാൻ പെട്ടെന്ന് വാഹനം വെട്ടിച്ചതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ഒരു ട്രക്ക് ഇയാളെ ഇടിക്കുകയായിരുന്നു. റോഡിൽ അപകടം പതിയിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.

“കുഴികൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഉദ്യോഗസ്ഥർക്ക് ഈ കുണ്ടും കുഴിയും നിറഞ്ഞ യാത്രകൾ വളരെ ഇഷ്ടമാണെന്ന് തോന്നുന്നു, അല്ലെങ്കിൽ അവർ കണ്ണടയ്ക്കുകയാണ്” ഹെന്നൂർ-ബഗലൂർ റോഡിലെ നിരാശനായ ഒരു താമസക്കാരൻ പറഞ്ഞു.

Related Posts