ബെംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് പുൽപള്ളി കബനിഗിരി ഊനേത്ത് സ്വദേശി ആൽബിൻ (24) മരിച്ചു.
അടുത്തിടെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ലഭിച്ച ആൽബിൻ, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലൂടെ നിരങ്ങി എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽബിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരുവിലെ ബിസിനസുകാരനായ റെജിയുടെയും കുവൈത്തിൽ നഴ്സായ മിനിയുടെയും മകനാണ് ആൽബിൻ. സഹോദരങ്ങൾ: ആരോൺ, ഏജെൽ.
സംസ്കാരം നാളെ പുൽപള്ളി എജി പെന്തക്കോസ്ത് പള്ളിയിൽ