ബെംഗളൂരുവിലെ സമന്വയ എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് (വർത്തൂർ ഭാഗ്) സംഘടിപ്പിക്കുന്ന ‘സ്കോളർഷിപ്പ് ഡിസ്ട്രിബ്യൂഷൻ & കുടുംബ സംഗമം–2026’ ഇന്ന് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനൊപ്പം കുടുംബസംഗമവും സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്ന വാർഷിക പരിപാടിയാണിത്.

പരിപാടിയുടെ മുഖ്യാതിഥികളായി മുൻ ഐഎസ്ആർഒ ചെയർമാനും സ്പേസ് കമ്മീഷൻ അംഗവുമായ എ. എസ്.കിരൺകുമാർ, മഹാദേവപുര എം എൽ എ മഞ്ജുള അരവിന്ദ് ലിംബാവലി പങ്കെടുക്കും. 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ പരിപാടിയിൽ വിതരണം ചെയ്യും.

രാവിലെ 9 മുതൽ വൈകിട്ട് 6 വരെ സുലികുണ്ടെ, സർജാപൂർ–മാറത്തഹള്ളി റോഡിലെ സംസ്കൃതി പവിലിയനിലാണ് പരിപാടി. സ്കോളർഷിപ്പ് വിതരണത്തിന് പുറമെ കുടുംബ സംഗമം, സംസ്‌കാരിക പരിപാടികൾ, വിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

Related Posts