മത്തിക്കരെ സെന്റ്. സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ മാതൃവേദിയുടെ 21ആം വാർഷികം വിപുലമായി ആഘോഷിച്ചു. പ്രസിഡണ്ട് ആലീസ് റോബർട്ട്‌ സ്വാഗതം ആശംസിച്ച വാർഷികാഘോഷം
വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ ഉദ്‌ഘാടനം ചെയ്‌തു. വാർഷികത്തിൻ്റെ അമ്മമാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. യോഗത്തിൽ വിവാഹത്തിൻ്റെ അമ്പതാം വർഷികം ആഘോഷിച്ച സക്കറിയ, എൽസി ദമ്പതികളെ പൊന്നാട അണിയിച്ചു ആദരിച്ചു.

മാതൃവേദി മാണ്ട്യ രൂപത പ്രസിഡണ്ട് മഞ്ജു ജോഷി, ട്രസ്റ്റി കെ ജെ ഹെൻറി, വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരിൽ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി നിക്സി ജോസ് നന്ദി അർപ്പിച്ചു.

Related Posts