യു.പി.എസ്.സി, ഐ.എ.എസ്. ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കർണാടകത്തിലെ വിദ്യാർഥികൾക്കായി ഡൽഹിയിൽ പുതിയ കർണാടക ഭവൻ നിർമിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിൽ 80 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ജനപ്രതിനിധികൾക്കും വി.ഐ.പികൾക്കും വേണ്ടിയുള്ള സൗകര്യമല്ല പുതിയ കർണാടക ഭവനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉയർന്ന മത്സരപരീക്ഷകൾക്കായി ഡൽഹിയിൽ താമസിച്ച് പഠിക്കുന്ന സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ പഠനത്തിനായി എത്തുന്ന ഉദ്യോഗാർഥികൾ നേരിടുന്ന താമസച്ചെലവും മറ്റ് ബുദ്ധിമുട്ടുകളും കുറയ്ക്കാൻ ഈ പദ്ധതി സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Related Posts