ബെംഗളൂരുവിലെ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. നിലവില്‍ ബെംഗളൂരുവില്‍ 96 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ മെട്രോ ലൈനുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം യെല്ലോ ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കിയെന്നും ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥരുമായി മെട്രോ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.