ധർമ്മസ്ഥലയുടെ പവിത്രത സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിന് രാഷ്ട്രീയ റാലികൾ ആവശ്യമില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ ‘ചലോ ധർമസ്ഥല’ റാലി നീതിക്കോ സത്യത്തിനോ വേണ്ടി യഥാർ ഥ ആശങ്കയില്ലാത്ത രാഷ്ട്രീയ പ്രേരിത നീക്കമാണെന്ന് റാവു അഭിപ്രായപ്പെട്ടു.
ധർമ്മസ്ഥല സംരക്ഷണത്തിൻ്റെ പേരിൽ വലിയൊരു സഭയുടെ ആവശ്യമില്ല.
ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇവിടെയുണ്ട്- ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരും കഴിവുള്ളവരുമാണ്. ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി മതവികാരം ചൂഷണം ചെയ്യുകയാണ്.
‘ബി.ജെ.പി രാഷ്ട്രീയ ശബ്ദമുണ്ടാക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം അവർ എന്തെങ്കിലും വിവാദങ്ങൾ സൃഷ്ടിക്കുന്നു. സ്വന്തം സ്വാർഥ താൽപര്യങ്ങൾക്കായി അവർ ധർമസ്ഥലയെ ആയുധമാക്കുന്നു. കർണാടകയോട് ശരിക്കും താൽപര്യമുണ്ടെങ്കിൽ, സംസ്ഥാനത്തിന് അർഹമായ ഫണ്ട് അനുവദിക്കാൻ അവർ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിക്കും.