എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയൻ യൂത്ത് മൂവ്മെന്റിൻ്റെ ജനറൽ ബോഡി യോഗം യൂണിയൻ ആസ്ഥാനത്ത് നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പൂത്തർ യോഗം ഉദ്ഘാടനം ചെയ്തു.
2026–2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ ഐകകണ്ഠേന തിരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും യുവജനങ്ങളെ സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ കൂടുതൽ പങ്കാളികളാക്കുന്നതിനും പുതിയ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.
യോഗത്തിൽ യൂണിയൻ കൗൺസിലർ ആർ.എസ്.ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങളുടെ നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത, സംഘടനാ പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. സമൂഹനന്മയ്ക്കായി യുവജനങ്ങൾ കൂടുതൽ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജനറൽ ബോഡി യോഗത്തിൽ യൂണിയനിലെ വിവിധ ശാഖകളിൽ നിന്നുള്ള യൂത്ത് മൂവ്മെന്റ് പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്തു. പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്ന ചടങ്ങിൽ വരും വർഷങ്ങളിലെ പ്രവർത്തനപരിപാടികൾക്കും രൂപരേഖ തയ്യാറാക്കി.