രാജ്യത്തെ ശ്രദ്ധേയമായ സാഹിത്യ – സാംസ്കാരിക വേദികളിലൊന്നായ ‘ബുക് ബ്രഹ്മ സാഹിത്യോത്സവം-2026’ ഓഗസ്റ്റ് 21, 22, 23 തീയതികളിൽ ബെംഗളൂരുവിലെ സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. ദക്ഷിണേന്ത്യൻ ഭാഷകളിലെയും ഇംഗ്ലീഷിലെയും സാഹിത്യത്തെ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ഈ മേളയിൽ വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരും സാഹിത്യപ്രവർത്തകരും വായനക്കാരും പങ്കെടുക്കും.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾക്കും ഇംഗ്ലീഷിനുമായി പ്രത്യേകം സെഷനുകൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. സാഹിത്യചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സംവാദങ്ങൾ, വായനാസമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സാഹിത്യോത്സവത്തിൻ്റെ ഭാഗമായി നടക്കും.
എൻ.എസ്.മാധവൻ, സക്കറിയ, കെ.പി. രാമനുണ്ണി, ബെന്യാമിൻ, കെ.ആർ. മീര, ഇ.സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, ഇ.പി.രാജഗോപാലൻ, പി.രാമൻ, സോമൻ കടലൂർ, ഇ.സന്ധ്യ, രാഹുൽ രാധാകൃഷ്ണൻ, എം.കെ.ഹരികുമാർ, കെ.വി.സജയ്, ജേക്കബ് എബ്രഹാം, പി.വി.ഷാജികുമാർ തുടങ്ങി നിരവധി പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. ബെംഗളൂരുവിലെ സാഹിത്യ-സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും വായനക്കാരും പങ്കെടുക്കും.
സാഹിത്യോത്സവത്തിലേക്കുള്ള സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. സാഹിത്യപ്രേമികൾക്ക് രാജ്യത്തെ പ്രമുഖ എഴുത്തുകാരുമായി സംവദിക്കാനും വിവിധ ഭാഷകളിലെ സാഹിത്യത്തെക്കുറിച്ച് അടുത്തറിയാനും ഈ മൂന്ന് ദിവസത്തെ മേള മികച്ച അവസരമൊരുക്കും.
കൂടുതൽ വിവരങ്ങൾക്ക് 98802 39993