മെെസൂർ കേരള സമാജം ഓണാഘോഷം 2026 ൻ്റെ ഭാഗമായി മെെസൂരിലെ പ്രശസ്തമായ
‘അവാന്ത് ബികെജി’ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
പ്രസിഡണ്ട് ബാസ്റ്റ്യന്‍ ജോസഫ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എ.ആർ. ജോസഫ്, ട്രഷറർ കെ.കെ. പവിത്രൻ, ജോ.സെക്രട്ടറി രഞ്ജിത്ത് സി.വി, കമ്മിറ്റി മെംബർമാരായ ഇക്ബാല്‍ മണലൊടി, വിനോദ് പള്ളത്തേരി, ശശീധരൻകുട്ടി, പ്രകാശ് നായർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.