ദാസറഹള്ളി കരയോഗം മഹിളാവിഭാഗം ചൈതന്യയുടെ നേതൃത്വത്തിൽ 2026 ജൂലൈ 17 കർക്കിടകം 1 മുതൽ ആദൃത്തെ അഞ്ച് ദിവസം രാവിലെ 9 മണി മുതൽ 11.30 വരെ കരയോഗം ഓഫീസിൽ വച്ച് രാമായണ പാരായണം നടത്തും. തുടർന്ന് കരയോഗം അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ വീടുകളിൽ വച്ചോ കരയോഗം ഓഫീസിൽ വച്ചോ പാരായണം നടത്തുന്നതാണ്. ആഗസ്റ്റ് 16 ന് (കർക്കിടകം 31) കരയോഗം ഓഫീസിൽ വച്ച് രാവിലെ 9 മണി മുതൽ നടത്തുന്ന പാരായണത്തോടുകൂടി ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണമാസാചരണം സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 8714966136 ബന്ധപ്പെടുക.
ഹലസൂരു കരയോഗവും മഹിളാവിഭാഗവും ചേർന്ന് ആഗസ്റ്റ് 2ന് രാവിലെ 11 മണിയ്ക്ക് കരയോഗം ഓഫീസിൽവച്ച് രാമായണ പാരായണം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9972330461 ബന്ധപ്പെടുക
ബൊമ്മനഹള്ളി കരയോഗം മഹാവീർ മാർവൽ അപ്പാർട്ട്മെൻ്റിൽവെച്ച് 26 ജൂലൈ ഞായറാഴ്ച രാവിലെ 4.30 മുതൽ വൈകുന്നേരം 6.30 വരെ സമ്പൂർണ രാമായണം പാരായണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9448477709ൽ ബന്ധപ്പെടുക.
ബിദരഹള്ളി കരയോഗം ജൂലൈ 19ന് രാവിലെ 10 മണി മുതൽ കരയോഗം ഓഫീസിൽവെച്ച് രാമായണം പാരായണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് സുഭദ്ര ദേവി 9980991661ൽ ബന്ധപ്പെടുക
എം എസ് നഗർ കരയോഗം രാമായണ മാസാരംഭമായ ജൂലൈ 17ന് കർക്കിടകം ഒന്നിന് കരയോഗം ഓഫീസിൽ വച്ചു കെ. കെ നായർ അവർകളുടെ കർമികത്വത്തിൽ രാമായണ പാരായണവും, സർവൈശ്വര്യ പൂജയോടെയും ഈ വർഷത്തെ രാമായണ മസാചരണത്തിന് തുടക്കമാവുകയാണ്. തുടർദിനങ്ങളിൽ കരയോഗാംഗങ്ങളുടെ ഭാവനങ്ങളിൽ വച്ചു പരായണവും, പൂജയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8050508826 ബന്ധപ്പെടുക.
ജയമഹൽ കരയോഗം മഹിളാവിഭാഗം ജ്യോതിയുടെ നേതൃത്വത്തിൽ 2026 ജൂലൈ 17 കർക്കിടകം 1 മുതൽ വൈകിട്ട് 5 മണിക്ക് കരയോഗം ഓഫീസിൽ വെച്ച് രാമായണ പാരായണത്തോടും ഭജനയോടും കൂടി രാമായണ മാസാചരണം കരയോഗം അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ വീടുകളിൽ വച്ചോ കരയോഗം ഓഫീസിൽ വച്ചോ പാരായണം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9972942117ൽ ബന്ധപ്പെടുക.
വൈറ്റ്ഫീൽഡ് കരയോഗം 8th ഓഗസ്റ്റ് 2026 ന് സമ്പൂർണ രാമായണ പാരായണം ഗോപാലൻ സ്പ്ലെൻഡർ അപ്പാർട്മെന്റ് കോംപ്ലക്സിന്റെ കമ്യൂണിറ്റി ഹാളിൽ രാവിലെ 6.00 AM to 8.00 PM. വരെ നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9900190530ൽ ബന്ധപെടുക.
വിമാനപുര കരയോഗം ജൂലൈ 17 മുതൽ രാമായണ മാസാചരണം ആരംഭിക്കുകയാണ്. ബി കെ നായരുടെ മുഖ്യകാർമികത്വത്തിൽ ജൂലൈ 18 (ശനിയാഴ്ച) വൈകുന്നേരം 3.00 മണിക്ക് മന്നം മെമ്മോറിയൽ ഹാളിൽ വിശേഷ പൂജയോടെ രാമായണ പാരായണത്തിന് തുടക്കം കുറിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9482577865ൽ ബന്ധപെടുക.
ചന്ദപുര കരയോഗം മഹിളാ വിഭാഗം ദശമിയുടെ ആഭിമുഖ്യത്തിൽ 17 ജൂലൈ രാവിലെ മുതൽ കരയോഗം ഓഫീസിൽ വെച്ച് രാമായണ പാരായണം നടത്തപ്പെടുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കരയോഗം അംഗങ്ങളുടെ വീടുകളിലും രാമായണ പാരായണം ഉണ്ടായിരിക്കും. ഹുസ്കൂർ അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് ജൂലൈ 26 നും കരയോഗം അംഗങ്ങളുടെ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9845747563ൽ ബന്ധപ്പെടുക.
ഇന്ദിരാനഗർ കരയോഗം രാമായണ മാസാചരണം കർക്കിടകം ഒന്നിനും, എല്ലാ ശനിയാഴ്ചകളിലും രാമായണ പാരായണം നടക്കും. ദിവസവും ഓൺലൈൻ മൂക്കൻ പറയണം നടക്കുന്നതായി. കൂടുതൽ വിവരങ്ങൾക്ക് 8296391737 ബന്ധപ്പെടുക.