ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ 2024-25 സീസൺ കിരീടം ക്രിസ്റ്റൽ പാലസിന്. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ക്രിസ്റ്റൽ പാലസ് എഫ്എ കപ്പിൽ ചുംബിച്ചത്. 16-ാം മിനിറ്റിൽ എബെറെച്ചി എ സെ നേടിയ ഗോൾ രണ്ടു ടീമുകളെയും തമ്മിൽ വേർതിരിച്ചു. ഒരു പെനാൽറ്റി ഉൾപ്പെടെ തുലച്ച് മാഞ്ചസ്റ്റർ സിറ്റിക്കാർ തോൽവി ഇരന്നു വാങ്ങുക യായിരുന്നു എന്നതാണ് വാസ്ത‌വം.

36-ാം മിനിറ്റിലായിരുന്നു ഒമർ മർമൂഷ് എടുത്ത പെനാൽറ്റി ക്രിസ്റ്റൽ പാലസ് ഗോൾ കീപ്പർ ഹെൻഡേഴ്‌സൺ രക്ഷപ്പെടുത്തിയത്. മത്സരഗതിക്ക് എതിരായ ഗോളിൻ്റെ ലീഡുമായി ക്രിസ്റ്റൽ ആദ്യ പകുതി അവസാനിപ്പിച്ചു. വെംബ്ലി സ്റ്റേഡിയത്തിൽ നിറഞ്ഞ മാഞ്ചസ്റ്റർ സിറ്റി ആരാധകരെ ഞെട്ടിച്ച് 58-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് രണ്ടാം തവണയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ വല കുലുക്കി. എന്നാൽ, വിഎആറിനുശേഷം റഫറി ഗോൾ നിഷേധിച്ചു.

Related Posts