ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് കൂറ്റൻ സ്കോർ. പഞ്ചാബ് കിങ്സ് 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. പഞ്ചാബ് കിങ്സിന് വേണ്ടി ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗും (59 റൺസ്) പ്രിയൻസ് ആര്യയും (29) ഭേദപ്പെട്ട തുടക്കമിട്ടു. ക്യാപ്റ്റൻ ശ്രെയസ് അയ്യറും കൂപ്പർ കനോലിയും 30റൺസ് വീതം നേടി.
അവസാന ഓവറുകളിൽ തകർത്തു കളിച്ച മർക്കസ് സ്റ്റോയ്നിസ് ആണ് പഞ്ചാബ് കിങ്സിൻ്റെ ടോപ് സ്കോറർ. 22 പന്തിൽ 62 റൺസ് നേടിയ മർക്കസ് സ്റ്റോയ്നിസ് അവസാന ഓവറിൽ 24 റൺസ് നേടി. യാഷ് രാജ് രാജസ്ഥാൻ റോയൽസിന് വേണ്ടി 2 വിക്കറ്റ് നേടി.