ഫിഫ ക്ലബ് ലോകകപ്പിൽ മെക്‌സിക്കൻ ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. റയൽ മുന്നേറ്റം മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിയ ശേഷമാണ്. ജയത്തോടെ നാലു പോയൻ്റുമായി സാബി അലോൺസയുടെ ടീം ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി.

ക്ലബ് അൽ ഹിലാലിനോട് ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ റയലിന് കളയുടെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. പ്രതിരോധതാരം റൗൾ അസെൻസിയോ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. അവസരം മുതലെടുത്ത പാച്ചുവ താരങ്ങൾ നിരവധി തവണയാണ് റയൽ ഗോളി തിബോ കോർട്ടുവയെ പരീക്ഷിച്ചത്.

35-ാം മിനിറ്റിൽ കടുത്ത സമ്മർദ്ദത്തിനിടയിൽ ജൂഡ് ബെല്ലിഗ്ഹാമിലൂടെ റയൽ ആദ്യഗോൾ നേടി. ആദ്യ പകുതിയുടെ അവസാനം 43-ാം മിനിറ്റിൽ യുവതാരം അർദ ഗുലെറിലൂടെ ടീം ലീഡ് ഉയർത്തി. രണ്ടാം പകുതിയിലും പാച്ചുവ തുടർച്ചയായി ആക്രണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ 70-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി വാൽവെർഡെ ടീമിൻ്റെ വിജയം ഉറപ്പിച്ചു. 80-ാം മിനിറ്റിൽ എലീസ് മോണ്ടിയാൽ മെക്സിക്കൻ ക്ലബിൻ്റെ ആശ്വാസ ഗോൾ കണ്ടെത്തി.

Related Posts