ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിൻ്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു വി എസ്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

Related Posts