എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യുഎഇ പിൻമാറി. നിലവിലെ വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റമെന്നാണ് യുഎഇയുടെ വിശദീകരണം. തീരുമാനം മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഒപെകിൽ 1967 മുതലുള്ള അംഗമാണ് യുഎഇ. ദേശീയ താത്പര്യവും നിക്ഷേപകരോടുള്ള കടമയും മുൻനിറുത്തിയാണ് പിൻമാറ്റമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്.

സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് യു​എ​ഇ​യു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. യു​എ​ഇ സ്വ​ന്തം നി​ല​യി​ൽ എ​ണ്ണ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ത്യ​യെ ഈ ​സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നൊ​പ്പം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ത് കാ​ര​ണ​മാ​യേ​ക്കും

Related Posts