കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പ്രതിരോധിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി ചൈന. ഓപ്പറേഷൻ സിന്ദൂരിനെ നേരിടാൻ സാങ്കേതിക സഹായം നൽകിയിരുന്നതായാണ് ചൈനയുടെ വിശദീകരണം. പാക്കിസ്ഥാനിൽ ചൈനീസ് ഉദ്യോഗസ്‌ഥർ എത്തി സാങ്കേതിക സഹായങ്ങൾ നൽകിയെന്നാണ് വ്യക്തമാക്കുന്നത്.

ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തൽ നടത്തിയത്. ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. യുദ്ധത്തിൽ ഇന്ത്യക്കെതിരെ ഉപയോഗിച്ച ചൈനീസ് നിർമിത ജെ-10സിഇ യുദ്ധവിമാനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തുകയായിരുന്നു ചൈനീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം.

Related Posts