ന്യൂയോർക്ക് യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ – അനിൺ ബന്ധം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലും രാജ്യാന്തര മാധ്യമങ്ങളിലുമാണ് ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ, ഒബാമയോ മിഷേലോ അനിസ്‌റ്റണോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ഡോണൾഡ് ട്രംപിൻ്റെ സ്‌ഥാനാരോഹണച്ചടങ്ങിലും യുഎസ് മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ മരണാനന്തരച്ചടങ്ങിലും മിഷേൽ ഒബാമ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു.

Related Posts