ഇ​റാ​നു​മേ​ൽ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 36 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ ഇ​റാ​നി​ലെ ഹോ​ർ മോ​സ് ഗ​ൻ എ​ന്ന സ്ഥ​ല​ത്തു​ള്ള പ്രൈ​മ​റി സ്കൂ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ മി​സൈ​ൽ വീ​ണെ​ന്നും മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ഇ​റാ​ൻ വ്യക്തമാക്കി.
മ​രി​ച്ച​വ​രെ​ല്ലാം കൊ​ച്ചു​കു​ട്ടി​ക​ളാ​ണെ​ന്നും ഇറാൻ വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം മി​സൈ​ൽ പ​തി​ച്ചി​രു​ന്നു. പ്ര​സി​ഡണ്ട് മ​സൂ​ദ് പെ​സ​ഷ്കി​യ​ന്‍റെ വ​സ​തി​ക്ക് നേ​രെ​യും ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യി. മു​ൻ ഇ​റാ​ൻ പ്ര​സി​ഡ​ണ്ട് അ​ഹ്മ​ദി ന​ജാ​ദി​നെ​യും ഇ​സ്രാ​യേ​ൽ ല​ക്ഷ്യ​മി​ട്ടെ​ന്നും വി​വ​ര​മു​ണ്ട്. ​ആ​ക്ര​മ​ണ​ങ്ങ​ൾ ക്രൂ​ര​മാ​ണെ​ന്നും ശ​ത്രു​ക്ക​ൾ​ക്ക് മു​ന്നി​ൽ ത​ല​കു​നി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

Related Posts