ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. യു.എ.ഇയിലെ പ്രവാസികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണമെന്നും എംബസി നിർദേശിച്ചു. ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിൻ്റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടു പോകുന്നുണ്ട്.
ഈ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കുമെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.