പ്രശസ്ത ബോളിവുഡ് ഗായകൻ സുബീന്‍ ഗാര്ഗിന് സിംഗപ്പൂരിൽ സ്കൂബ ഡൈവിങിനിടെ ഉണ്ടായ അപകടത്തിൽ ദാരുണാന്ത്യം. 52-കാരനായ അസമീസ് ഗായകന് സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെത്തിയതായിരുന്നു.
ഗാര്‍ഗിനെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി സിപിആര്‍ നല്‍കുകയും സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-ഓടെയാണ് ഗാര്‍ഗ് മരിച്ചത്. സ്കൂബ ഡൈവിങിനിടെ ഗാര്ഗിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ പ്രതിനിധി പറഞ്ഞു.
സിനിമകളിലും സംഗീതത്തിലും സുബീന്‍ ഗാര്‍ഗ് പ്രശസ്തനായിരുന്നു. ഒട്ടേറെ ഹിന്ദി, ബംഗാളി, ആസാമീസ് ഭാഷാ സിനിമകളില്‍ പാടി. 2022-ല്‍, ദിബ്രുഗഡിലെ റിസോര്‍ട്ടില്‍ വെച്ച് താഴെ വീണതിനെ തുടര്‍ന്ന് സുബീന്‍ ഗാര്ഗിന് തലയ്ക്ക് ചെറിയ പരുക്കേറ്റിരുന്നു.