ചൈന മാസ്റ്റേഴ്‌സ് ബാഡ്‌മിൻ്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി – ചിരാഗ് ഷെട്ടി സെമിയിൽ. ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ചൈനയുടെ റെൻ സിയാംഗ്-സീ ഹാവോനാൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-14,21-14.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ദക്ഷിണ കൊറിയൻ താരം വിജയിച്ചത്. സ്കോർ-21-14,21-13.

Related Posts