ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ 802 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടി ക​ർ​ണാ​ട​ക ഫൈ​ന​ലി​ലേ​ക്ക്. ബം​ഗാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ ജ​മ്മു കാ​ഷ്മീ​രാ​ണ് ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യു​ടെ എ​തി​രാ​ളി​ക​ൾ. ഫെ​ബ്രു​വ​രി 24-ന് ​ആണ് ഫൈനൽ. ഹു​ബ്ബ​ള്ളി​യി​ലെ രാ​ജ​ന​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ക.

യു​വ താ​രം സ്മ​ര​ൻ ര​വി​ച​ന്ദ്ര​ൻ ക​ർ​ണാ​ട​ക​ത്തിനായി മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ലും സെ​ഞ്ചു​റി നേ​ടി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി. ഒന്നാം ഇ​ന്നിം​ഗ്സി​ൽ 135 റ​ൺ​സ് നേ​ടി​യ സ്മ​ര​ൻ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 127 റ​ൺ​സെ​ടു​ത്തു. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ 950 റ​ൺ​സു​മാ​യി സ്മ​ര​ൻ ബാ​റ്റിം​ഗ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്.

കെ.​എ​ൽ. രാ​ഹു​ൽ ത​ക​ർ​ത്ത​ടി​ച്ച് 67 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 70 റ​ൺ​സ് നേ​ടി. മൂ​ന്ന് ഫോ​റു​ക​ളും അ​ഞ്ച് സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ക​ർ​ണാ​ട​ക ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 736 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ ഉ​ത്ത​രാ​ഖ​ണ്ഡ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 233 റ​ൺ​സാ​ണ് നേ​ടി​യ​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ക​ർ​ണാ​ട​ക ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 299 റ​ൺ​സും നേ​ടി​യ​തോ​ടെ​യാ​ണ് 802 റ​ൺ​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ ലീ​ഡു​മാ​യി ക​ർ​ണാ​ട​ക ഫൈ​ന​ലി​ലേ​ക്ക് നി​ല​യു​റ​പ്പി​ച്ച​ത്.

Related Posts