വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഉ​ഷ​യെ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉ​ഷ​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം തു​ട​ർചി​കി​ത്സ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

2021 മേ​യ് മൂ​ന്നി​ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ ഉ​ഷ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യി​രു​ന്നു.
ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ഷ മ​രു​ന്നു ക​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​എം​ഒ ഉ​ത്ത​ര​വി​ട്ടു.

Related Posts