രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കുന്ന കർണാടക ബി.ജെ.പി.യിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് ആദരം. സംസ്ഥാനത്ത് ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിളിച്ചുചേർത്ത പാർട്ടിയുടെ പ്രത്യേക സംസ്ഥാന നിർവാഹകസമിതി യോഗത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഗജേന്ദ്രസിങ് ശെഖാവത്ത്, കർണാടകത്തിൻ്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ എന്നിവർ യെദ്യുരപ്പയ്ക്ക് ഉപഹാരം കൈമാറി.

അഴിമതിയിൽ മുങ്ങിയ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കണമെന്നു യെദ്യുരപ്പ ആവശ്യപ്പെട്ടു. അതിനായി എവിടെവേണമെങ്കിലും പ്രവർത്തനത്തിനിറങ്ങാൻ താൻ ഒരുക്കമാണെന്നും 82-കാരനായ യെദ്യുരപ്പ പറഞ്ഞു. വരുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കണമെന്ന് ആദരമേറ്റുവാങ്ങിയ യെദ്യുരപ്പ പറഞ്ഞു.

Related Posts