സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിൻ്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിനു സ്റ്റോപ്പുണ്ടാകും.
ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ: 06543) അടുത്ത ദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തും. തിരിച്ച് (നമ്പർ: 06544) ഞായാറാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 330-ന് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തും.
22-ന് വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ:06549) അടുത്തദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിലെത്തും. അന്ന് (നമ്പർ: 06550) രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് 24ന് പുലർച്ചെ 3.30-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിലെത്തും.