ചിക്കബെല്ലാപൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം. മധൂർ പട് ല സ്വദേശിനി ഫാത്തിമ ബീഗം (32) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിക്കാണ് അപകടം നടന്നത്. ഓട്ടോക്കെതിരെ കാർ വന്നിടിക്കുകയും ഓട്ടോ യാത്രക്കാരി മരിക്കുകയും ചെയ്തു. കൂടെയുള്ളവർക്ക് പരിക്കേറ്റു. പതിനഞ്ചു വർഷത്തോളമായി യലഹങ്ക എംഎസ് പാളയത്തായിരുന്നു ഫാത്തിമ ബീഗത്തിൻ്റെ താമസം.

തുടർന്ന് ബാംഗ്ലൂർ എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്ന് ഉച്ചയോടെ യലഹങ്ക ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് എം എസ് പാളയ ഹനഫി മസ്ജിദിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.

പിതാവ് എ.ജി.അബ്ദുള്ള. മാതാവ് ഖദീജ. ഭർത്താവ് സഫീയുള്ള. മക്കൾ ഹുസൈൻ, ഇഫ്രത്ത്, അന്സിയ ബാനു. ഖബറടക്കം കുഞ്ചാർ മുഹ്യുദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Posts