ബക്രീദ് പ്രമാണിച്ച് പ്രത്യേക തീവണ്ടി (06549 ) 27-ന് ഇന്ന് 4.30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് യാത്രതിരിക്കും. നാളെ രാവിലെ 7.50-ന് കണ്ണൂരിൽ എത്തും. ഇതേ തീവണ്ടി(നമ്പർ 06550) 28-ന് വ്യാഴാഴ്ച രാവിലെ 10-ന് കണ്ണൂരിൽനിന്ന് യാത്ര പുറപ്പെടും. രാത്രി 12.30-ന് ബെംഗളൂരുവിലെത്തും.
മംഗലാപുരത്തുനിന്ന് ഷൊർണൂർവരെയുള്ള പ്രത്യേക തീവണ്ടി മുഴുവൻ ജനറൽ കമ്പാർട്ട്മെൻ്റുമായി 27-ന് വൈകീട്ട് ആറുമണിക്ക് യാത്ര തുടങ്ങും. ഈ വണ്ടി കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, തിരൂർ, കുറ്റിപ്പുറം ഈ സ്റ്റേഷനുകളിൽ നിർത്തും. ഷൊർണൂരിൽ രാത്രി 12.30-ന് എത്തിച്ചേരും.
ബക്രീദ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ പ്രത്യേക തീവണ്ടി (06545) ഇന്നലെ രാത്രി 11.40-ന്ബംഗളൂരുവിൽനിന്ന് പുറപ്പെട്ടു. ഈ വണ്ടി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. ഈ തീവണ്ടി തിരിച്ച് (നമ്പർ 06546) ഇന്ന് വൈകീട്ട് 6.25-ന് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര തിരിക്കും. വടകര- രാത്രി 7.20, കോഴിക്കോട്-8.10. 28-ന് രാവിലെ ഒൻപതുമണിക്ക് ബെംഗളൂരുവിൽ എത്തും.