സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള നോൺ-ഇൻറർലോക്കിംഗ് (എൻ.ഐ) ജോലികൾ സുഗമമാക്കുന്നതിന് ഭാഗിക റദ്ദാക്കലുകൾ, വഴിതിരിച്ചുവിടൽ, നിയ ന്ത്രണം, ഉത്ഭവ പോയന്റുകളിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ നിരവധി ട്രെയിൻ സർവീസുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തിയ തായി അധിക്യതർ അറിയിച്ചു.
ജനുവരി മൂന്നിന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16512 കണ്ണൂർ – കെ.എസ്.ആർ ബംഗളുരു എക്സ്പ്രസ് യശ്വന്ത്പൂർ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. ജനുവരി മൂന്നിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്’- എസ്. എം.വി.ടി ബംഗളൂരു ഹംസഫർ ദ്വൈവാര എക്സ്പ്രസ് ബംഗളൂരു കൻ്റോൺമെൻറിൽ സർവീസ് അവസാനിപ്പിക്കും. ജനുവരി മൂന്നിനും നാലിനുമുള്ള ട്രെയിൻ നമ്പർ 16378 എറണാകുളം ജങ്ഷൻ -കെ.എ സ്.ആർ ബംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് ബൈയപ്പനഹള്ളിയിൽ സർവീസ് അവസാനിപ്പിക്കും. ബൈയപ്പനഹള്ളിക്കും കെ.എസ്.ആർ ബംഗളുരുവിനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും.
ജനുവരി നാലിന് വൈകുന്നേരം 7 മണിക്ക് ബംഗളൂരു എസ്.എം.വി.ടിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16320 എ സ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ ബൈ-വിക്കിലി എക്സ്പ്രസ് അതേ സമയം തന്നെ ബംഗളൂരു കന്റോൺമെൻ്റിൽനിന്ന് പുറപ്പെടും.
ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് രാത്രി 9.47 ന് യശ്വന്ത്പൂർ ജനങ്ഷനിൽനിന്ന് പുറപ്പെടും. ജനുവരി നാലിനും അഞ്ചിനും യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16377 കെ.എസ്.ആർ ബംഗളൂരു-എറണാകുളം ങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ്. കെ.എസ്.ആർ ബംഗളുരുവിന് പകരം രാവിലെ 6 20 ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടും.
ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16565 യശ്വന്ത്പൂർ ജങ്ഷൻ -മംഗളൂരു സെൻട്രൽ വീക്കിലി എക്സ്പ്രസ്, ലോട്ടെഗൊല്ലഹള്ളി, യെലഹങ്കം ജങ്ഷൻ, കൃഷ്ണരാജപുരം വഴി സർവിസ് നടത്തും, ബനസവാഡിയിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ് ഒഴിവാക്കും. ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ജങ്ഷൻ – എസ്.എം.വി.ടി ബംഗളൂരു ട്രൈ വിക്കലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് , വഴിയിൽ ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.