കർണാടകയിലെ റായ്ച്ചൂർ അർബൻ മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ കോൺഗ്രസ് എംഎൽഎ സയദ് യാസിൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1999ലും 2008ലും റായ്ച്ചൂർ അർബൻ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സയദ് യാസിൻ, റായ്ച്ചൂരിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു. മുൻ കേന്ദ്രമന്ത്രി സി.കെ.ജാഫർ ഷെരീഫിൻ്റെ ബന്ധുവുമാണ് അദ്ദേഹം.

സയദ് യാസിൻ്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അനുശോചനം രേഖപ്പെടുത്തി. കബറടക്കം ഇന്ന് നടക്കും.

Related Posts