വേറിട്ട അനുഭവമായി. പാട്ടുകൾ പാടിയും പരസ്പരം പ്രോത്സാഹിപ്പിച്ചും കൂട്ടായ്മയുടെ വേറൊരു ലോകം തീർത്ത ഒരു കൂട്ടം ഗായകർ പരിപാടി അവിസ്മരണീയമാക്കി. വികാസ് പ്രസിഡണ്ട് മുരളീധരൻ്റെ അധ്യക്ഷതയിൽ ഗായിക ആതിര മധു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമാജത്തിൽ മലയാളം അധ്യാപികയായിരുന്ന വസുധ ടീച്ചറെ ചടങ്ങിൽ ആദരിച്ചു. മലയാളം മിഷൻ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മലയാളം മിഷൻ അധ്യാപകരായ ജ്യോത്സ്ന, ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ജനറൽ സെക്രട്ടറി രാമൻകുട്ടി, വൈസ് പ്രസിഡണ്ട് ശ്രീജിത്ത്, ട്രഷറർ ശ്രീജേഷ്, വിദ്യാധരൻ, ദിലീപ്, സൂരജ് തലവടി, ശശിധരൻ നായർ, ദീപക്ക്, സുധാകരൻ, സരോജാക്ഷൻ, ഗോപിനാഥൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.