കേരളസമാജം ദൂരവാണിനഗർ (രജി.) ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖിലേന്ത്യാ കഥ–കവിതാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ 125 ചെറുകഥകളും 124 കവിതകളും ലഭിച്ചു.
കഥാ വിഭാഗം
ഒന്നാം സമ്മാനം – ₹10,000 ‘റൂഹ്’ – നജിം കൊച്ചു കലുങ്ക്, കൊല്ലം
രണ്ടാം സമ്മാനം – ₹7,500 ‘കുഴി’ – ഡോ. എ.വി. സത്യേഷ് കുമാർ, കണ്ണപുരം, കണ്ണൂർ
മൂന്നാം സമ്മാനം – ₹5,000 ‘മെനോപോസ്’ – കെ.ടി. സന്തോഷ്
കവിതാ വിഭാഗം
ഒന്നാം സമ്മാനം – ₹10,000 ‘യുദ്ധം കൊണ്ടുള്ള ആറേഴ് തമാശകൾ’ – വിമീഷ് മണിയൂർ, കോഴിക്കോട്
രണ്ടാം സമ്മാനം – ₹7,500 ‘ബുദ്ധപദം’ – അബ്ദുള്ള പേരാമ്പ്ര, കോഴിക്കോട്
മൂന്നാം സമ്മാനം – ₹5,000 ‘കാർത്യായനി പുറപ്പാട്’ – സന്ധ്യ. ഇ, തൃശ്ശൂർ
വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ ഇന്ന് എൻ.ആർ.ഐ ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ–സി.ബി.എസ്.ഇയിൽ നടക്കുന്ന ഓണാഘോഷച്ചടങ്ങിൽ വിതരണം ചെയ്യും.