സർക്കാർ കോളജുകളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന വിദ്യാർഥികൾ റീൽ ചിത്രീകരിക്കുന്നതും സെൽഫി എടുക്കുന്നതും കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലക്കി. യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദ്യാർഥികൾ മുങ്ങിമരിച്ചതുൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയത്.

വിദ്യാർഥികളുടെ വിനോദയാത്ര പരമാവധി അഞ്ച് ദിവസമായി പരിമിതപ്പെടുത്തി. യാത്രയ്ക്ക് മുമ്പ് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും സമ്മതപത്രവും സത്യവാങ്മൂലവും കോളജ് അധികൃതർ ശേഖരിക്കണമെന്നും നിർദേശമുണ്ട്.

Related Posts