സമസ്ത സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആർ സീ പുരം കുവ്വത്തുൽ ഇസ്ലാം മസ്ജിദ് അംഗണത്തിൽ മഹല്ല് പ്രസിഡണ്ട് വി സി കരീം ഹാജി പതാക ഉയർത്തി, എസ് വൈ എസ് ജില്ലാ സെക്ക്രട്ടറി പി എം അബ്ദുൽ ലത്തീഫ് ഹാജിയുടെ അധ്യക്ഷതയിൽ ഖത്തീബ് ഇബ്രാഹിം ഖലീൽ ദാരിമി “വിശ്വാസത്തിൻ്റെ കരുത്തും വിജ്ഞാനത്തിൻ്റെ വെളിച്ചവും പകർന്നു നൽകി. ഒരു നൂറ്റാണ്ടായി കേരളീയ മുസ്ലിം സമൂഹത്തിന് വഴികാട്ടിയായ സമസ്തയുടെ സ്ഥാപക ദിന സന്ദേശം കൈമാറി.
എസ് വൈ എസ് ശാഖാ പ്രസിഡണ്ട് കെ കെ സലീം, ട്രഷറർ സി എച് മജീദ്, സി ടി കെ യൂസുഫ്, സിദ്ധീഖ് ഉസ്മാൻ, വി സി മുനീർ, ജംഷീർ അലി, പി സി മഹമൂദ്, കെ നൗഷാദ്, പി വി റഊഫ്, നിയാസ് ചിക്കിങ്ങ്, ജലാലുദീൻ ഫൈസി, അഫ്സൽ അൻവരി.തുടങ്ങിയവർ നേതൃത്വം നൽകി.