അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ.പി.സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം ബാംഗ്ലൂർ മലയാളികൾക്കായി സംഘടിപ്പിച്ച രണ്ടാമത് മലയാള ചെറുകഥാരചന മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു.

‘അവസാന തുളസി’ എന്ന കഥയിലൂടെ സിന്ധു ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി. “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന കഥയിലൂടെ നവീൻ.എസ് രണ്ടാം സ്ഥാനവും ‘കോറമാണ്ഡൽ’ എന്ന കഥയിലൂടെ രമ പ്രസന്ന പിഷാരടി മൂന്നാം സ്ഥാനവും നേടി. കെ ആർ കിഷോർ, ബ്രിജി കെ ടി, അനിൽ രോഹിത്ത് എന്നിവർക്കാണ് സമാശ്വാസ സമ്മാനം.

ബാംഗ്ളൂരിലേയും കേരളത്തിലേയും പ്രഗത്ഭരായ വിധികർത്താക്കളാണ് കഥകൾ വായിച്ച് വിധിനിർണ്ണയം നടത്തിയത്. മുപ്പതോളം കഥകളിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നു വിധികർത്താക്കൾ പറഞ്ഞു. ഒക്ടോബർ 4 നു CMRITയിൽ നടക്കുന്ന ഓണാഘോഷവേദിയിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

Related Posts